SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.58 AM IST

വൈദ്യുതി പ്രതിസന്ധിയിൽ താൽക്കാലിക ആശ്വാസം

a

തിരുവനന്തപുരം: വിവിധ കരാറുകൾ വഴിയും പവർ എക്‌സ്‌ചേഞ്ചിൽനിന്നും പീക്ക് സമയത്ത് വൈദ്യുതി ലഭിക്കുന്നതുമൂലം കട്ട് ഒഴിവാക്കാനായ ആശ്വാസത്തിൽ കെ.എസ്.ഇ.ബിയും സർക്കാരും. ഏതാനും ദിവസങ്ങളായി വൈദ്യുതി മുടക്കം ഇല്ല. ഇന്നലെ രാത്രി 12 വരെ അധികമായി 250 മെഗാവാട്ട് വൈദ്യുതി ഹരിയാനയിൽ നിന്നും 200 മെഗാവാട്ട് സ്വാപ് വ്യവസ്ഥയിലും ലഭ്യമായി.
ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള വിവിധ വൈദ്യുതി വാങ്ങൽ കരാറുകൾക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. പുതിയ കരാറുകൾക്കും അധികമായി കേന്ദ്ര നിലയങ്ങളിൽ നിന്നും വൈദ്യുതി ലഭിക്കാനുള്ള സാദ്ധ്യതയും കെ.എസ്.ഇ.ബി പരിശോധിക്കുന്നു. കേന്ദ്രത്തിന്റെ കോൽലിങ്കേജ് ഉപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതിക്കായി കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം ടെൻഡർ ക്ഷണിച്ചിരുന്നു. ഇതടക്കം സാദ്ധ്യമായ എല്ലാ മാർഗങ്ങളും ദീർഘകാല വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്നുണ്ട്. വേനൽക്കാലം മുന്നിൽകണ്ട് ആഭ്യന്തര ഉത്പാദനം നിയന്ത്രിച്ചാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞദിവസത്തെ ആഭ്യന്തര ഉത്പാദനം 9.63 ദശലക്ഷം യൂണിറ്റായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA