SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

പാചകവാതക ക്ഷാമം: ക്ഷേത്രങ്ങളും പ്രതിസന്ധിയിൽ 

p

തിരുവനന്തപുരം: പാചകവാതക ക്ഷാമം ക്ഷേത്രങ്ങളെയും പ്രതിസന്ധിയിലാക്കി. അന്നദാനം, പായസം, ഉണ്ണിയപ്പം വഴിപാടുകൾ പരിമിതപ്പെടുത്തേണ്ടി വരുമെന്ന് ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ ദേവസ്വം ബോർഡിനെ അറിയിച്ചു. പാചകവാതക ക്ഷാമം നീണ്ടാൽ ശബരിമലയെ ഉൾപ്പെടെ ബാധിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 26 മഹാക്ഷേത്രങ്ങളിലും പാചകവാതകം ഉപയോഗിച്ചാണ് വഴിപാട് തയാറാക്കുന്നത്. തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിലാണ് പ്രതിസന്ധി രൂക്ഷം. എല്ലാ ദിവസവും ബലിതർപ്പണത്തിനായി ചോറ് തയാറാക്കാൻ 100 കിലോ അരിയും അന്നദാനത്തിന് 75 കിലോ അരിയും ഉപയോഗിക്കുന്നു. ദിവസവും 15 കിലോ അരിയുടെ പായസം തയാറാക്കി വിൽക്കുന്നുണ്ട്. പാചകവാതകം ലഭിക്കാതായതോടെ വിറകടുപ്പ് ഉപയോഗിക്കാൻ തീരുമാനിച്ചെങ്കിലും ഇത്രയും വഴിപാടുണ്ടാക്കാൻ പരിമിതിയുള്ളതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

ഏറ്റുമാനൂർ, മലയാലപ്പുഴ, കൊട്ടാരക്കര തുടങ്ങിയ മറ്റു മഹാക്ഷേത്രങ്ങളിലും ഉണ്ണിയപ്പം ഉൾപ്പെടെയുള്ള വഴിപാടുകളും അന്നദാനവും പരിമിതപ്പെടുത്തേണ്ട സാഹചര്യമാണ്. മിക്കക്ഷേത്രങ്ങളിലും തിടപ്പള്ളിയോട് ചേർന്ന് വിറകടുപ്പ് സ്ഥാപിക്കാനാകില്ല. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ 9 അടുപ്പുകളുള്ളതിൽ ഒരെണ്ണത്തിൽ മാത്രമാണ് വിറക് ഉപയോഗിക്കുന്നത്. പാചകവാതക ക്ഷാമം പമ്പ, നിലയ്ക്കൽ ക്ഷേത്രങ്ങളെയും ബാധിക്കും.

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഡീസൽ ഉപയോഗിച്ചുള്ള സ്റ്റീമറാണ് ശബരിമലയിൽ ഉപയോഗിക്കുന്നത്. എന്നാൽ ശബരിമലയിലെ ഹോട്ടലുകളുടെ പ്രവർത്തനം പൂർണമായും പാചകവാതകത്തിലാണ്. ശബരിമലയിലും പമ്പയിലും വിറകടുപ്പ് വനംവകുപ്പ് നിരോധിച്ചിട്ടുണ്ട്. ക്ഷാമം തുടർന്നാൽ ശബരിമലയിലെ കടകളും പമ്പാക്ഷേത്രവും പ്രതിസന്ധിയിലാകും.

ഉത്സവത്തിനായി മാർച്ച് 22ന് വീണ്ടും ശബരിമലനടതുറക്കും. മാസ പൂജയ്ക്കായി 60000 പേരും ഉത്സവ കാലത്ത്‌ ദിവസവും ഒരു ലക്ഷത്തോളം പേരും ദർശനത്തിനെത്തും. ഇന്നു മുതൽ ഭക്തർ എത്തുന്നതോടെ സന്നിധാന പ്രദേശത്ത് കടകളില്ലെങ്കിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരും.

ഗ്യാ​സ്:​ ​സ​ർ​ക്കാ​രും​ ​കൈ​വി​ട്ടു,
ഹോ​ട്ട​ലു​ക​ൾ​ ​പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ഹോ​ട്ട​ലു​ക​ൾ​ക്ക് ​ഗ്യാ​സ് ​സി​ലി​ണ്ട​ർ​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​കൈ​മ​ല​ർ​ത്തി.​ ​കേ​ര​ള​ ​ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​റ​സ്‌​റ്റോ​റ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ജി.​ ​ജ​യ​പാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​രു​ന്നു.​ ​സം​സ്ഥാ​ന​ത്തി​ന് ​ഒ​ന്നും​ ​ചെ​യ്യാ​നി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.
80​ ​ശ​ത​മാ​ന​ത്തി​ലേ​റെ​ ​ഹോ​ട്ട​ലു​ക​ളും​ ​അ​ട​ച്ച​തും​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​നാ​മ​മാ​ത്ര​ ​വി​ഭ​വ​ങ്ങ​ളാ​ക്കി​യ​തും​ ​ഭാ​ര​വാ​ഹി​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ധ​രി​പ്പി​ച്ചു.​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​വി​വ​രി​ക്കു​ന്ന​ ​നി​വേ​ദ​ന​വും​ ​കൈ​മാ​റി.
നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന് ​ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന​റി​യി​ച്ച് ​നി​വേ​ദ​നം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​കൈ​മാ​റി.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നു​ ​മാ​ത്ര​മാ​യി​ ​ഒ​ന്നും​ ​ചെ​യ്യാ​നാ​കി​ല്ലെ​ന്ന് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യും​ ​അ​റി​യി​ച്ചെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.
ഹോ​ട്ട​ൽ,​ ​റ​സ്‌​റ്റോ​റ​ന്റ് ​മേ​ഖ​ല​ക​ൾ​ ​കൊ​വി​ഡ് ​കാ​ല​ത്തി​നു​ ​സ​മാ​ന​മാ​യ​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​നീ​ങ്ങു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ​ര​സ്യ​പ്ര​തി​ഷേ​ധം​ ​വേ​ണ​മെ​ന്ന് ​അം​ഗ​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഇ​ന്ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം​ ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ​ജി.​ ​ജ​യ​പാ​ൽ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA