
തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന് ഇന്ന് 66-ാം പിറന്നാൾ.
ഇന്ന് കൊച്ചിയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പമായിരിക്കും മോഹൻലാൽ. അമ്മയുടെ വേർപാടുണ്ടായി അധികനാൾ കഴിയാത്തതുകൊണ്ട് പിറന്നാളിന് വലിയ ആഘോഷമൊന്നും വേണ്ടെന്ന് ലാൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ലാലേട്ടന്റെ പിറന്നാളിന് ആരാധകർ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ നിരവധി ആശംസാ റീൽസുകൾ തയ്യാറാക്കിക്കഴിഞ്ഞു. അതെല്ലാം ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ നിറയും.
രേവതി നക്ഷത്രത്തിലാണ് മോഹൻലാലിന്റെ ജനനം. ജൂൺ 11നാണ് ഇടവത്തിലെ രേവതി.
പിറന്നാൾ ദിനത്തിൽ തിയേറ്ററുകളെ ആഘോഷമാക്കാൻ 'ദൃശ്യം 3' എത്തും. പ്രമുഖ ട്രേഡ് വെബ്‌സൈറ്റായ 'സാക്‌നിൽക്' പങ്കുവച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആദ്യദിന അഡ്വാൻസ് ബുക്കിംഗ് തുക 25 കോടി പിന്നിട്ടു. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം ഏകദേശം 10.50 കോടി ഗ്രോസ് കളക്ഷൻ ലഭിച്ചു.
ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് പഠനോപകരണ വിതരണം, ആശുപത്രികളിൽ വീൽചെയർ വിതരണം തുടങ്ങിയവ ഉണ്ടാകും. മോഹൻലാലിന്റെ ജന്മനാടായ തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ മ്യൂസിക് ഷോയും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |