SignIn
Kerala Kaumudi Online
Monday, 14 September 2026 1.37 AM IST

മണിപ്പൂരിൽ വെടിവയ്പ് : സ്ത്രീ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ തമെങ്‌ലോങ് ജില്ലയിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. ഭർത്താവിനും കുഞ്ഞിനും പരിക്കേറ്റു.

ഇന്നലെ പുലർച്ചെ നാലോടെ ടോല്ലെൻ കുക്കി ഗ്രാമത്തിലാണ് സംഭവം. അക്രമികൾ ഗ്രാമത്തിലെത്തി നാലുപാടും വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം. കൊല്ലപ്പെട്ട ലിങ്‌ഗായ് വീടിനുള്ളിലായിരുന്നു. സംഭവത്തെത്തുടർന്ന് സുരക്ഷാ സേന ഗ്രാമത്തിലെത്തുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചു. അതിനിടെ മണിപ്പൂരിൽ 16 തോക്കുകളുൾപ്പെടെ വൻ ആയുധ ശേഖരം പിടിച്ചെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANIPOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA