SignIn
Kerala Kaumudi Online
Thursday, 18 June 2026 12.04 PM IST

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധന: നാളെ വാദം തുടരും

court

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ്‌വാല്യൂ മാറിയ സാഹചര്യത്തിൽ, ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ വെള്ളിയാഴ്ച വാദം തുടരും. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിച്ചെന്ന പേരിൽ അന്വേഷണം ആവശ്യപ്പെടാൻ പ്രോസിക്യൂഷന് കഴിയില്ലെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ സിംഗിൾ ബെഞ്ച് പറഞ്ഞു. മെമ്മറി കാർഡിന്റെ ഉത്തരവാദിത്വം കോടതിക്കാണ്. ഇക്കാര്യത്തിൽ വിദഗ്ദ്ധാഭിപ്രായം തേടുന്നതെന്തിനാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആരാഞ്ഞു. ഹാഷ്‌വാല്യൂവിലെ മാറ്റത്തെക്കുറിച്ച് വിദഗ്ദ്ധാഭിപ്രായം തേടുകയാണ് ചെയ്യുന്നതെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് വിടണമെന്നാവശ്യപ്പെടുന്നത് എന്തിനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടും ഹൈക്കോടതിക്ക് കൈമാറി.

മെമ്മറി കാർഡിന്റെ ഹാഷ്‌വാല്യൂ മാറിയിട്ടുണ്ടെങ്കിലും അതിലെ ഫയലുകളുടെ ഹാഷ്‌വാല്യൂ മാറിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT, MEMORYCARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA