
തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങളിൽ 'മിൽമയുടെ വാർഷികാഘോഷ സമ്മാനം' എന്ന പേരിൽ പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശം / ലിങ്ക് വ്യാജമാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മിൽമ അധികൃതർ അറിയിച്ചു. ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയ വ്യക്തികൾക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരെ മിൽമ അധികൃതർ പൊലീസിന് പരാതി നൽകി. മിൽമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു മുന്നറിയിപ്പ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |