SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.12 AM IST

നെഹ്റുവിന്റെ റെക്കാഡ് മറികടക്കാൻ മോദി പ്രധാനമന്ത്രി കസേരയിൽ നാളെ 4,399 ദിനങ്ങൾ

ന്യൂഡൽഹി: 2014 മേയ് 26ന് പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോദി നാളെ ചരിത്ര റെക്കാഡിന് ഉടമയാകും. 4,399 ദിനങ്ങളാണ് നാളെ മോദി പൂർത്തിയാക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ദിനങ്ങൾ ആ പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കാഡും മറികടക്കും. 1952 മേയ് 13 മുതൽ, മരണപ്പെട്ട 1964 മേയ് 27 വരെ 4,398 ദിനങ്ങളാണ് നെഹ്റു പ്രധാനമന്ത്രി പദവിയിലിരുന്നത്. ഇന്ദിരാ ഗാന്ധി 4,077 ദിവസം സുപ്രധാന പദവി അലങ്കരിച്ചു.

അതേസമയം, മോദി പ്രധാനമന്ത്രി പദവിയിൽ 12 വർഷം പിന്നീടവെയാണ് ഈ ചരിത്ര റെക്കാഡ് പിറക്കുന്നത്. ദരിദ്രരരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച 12 വർഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ എക്‌സിൽ കുറിച്ചു. 'ഈ കാലയളവിൽ രാജ്യം നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അതിൽ പ്രധാനം പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ക്ഷേമമാണ്. പതിറ്റാണ്ടുകളായി പിന്നാക്കാവസ്ഥയിൽ കഴിയുന്നവരിലേക്ക് വികസനത്തിന്റെ നേട്ടങ്ങൾ എത്തിച്ചു. ജൻധൻ അക്കൗണ്ടുകൾ,നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം,സ്വച്ഛ് ഭാരത്,പ്രധാനമന്ത്രി ആവാസ് യോജന,ജൽ ജീവൻ മിഷൻ,ആയുഷ്‌മാൻ ഭാരത് തുടങ്ങിയ സംരംഭങ്ങളിലൂടെ ആളുകൾക്ക് അന്തസും അവസരവും ഉറപ്പാക്കി. ദരിദ്രർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുന്നതിൽ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നതും സന്തോഷകരമാണ്'- മോദി എക്സിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA