SignIn
Kerala Kaumudi Online
Sunday, 04 October 2026 12.56 AM IST

എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി ടാൻ​സാ​നി​യയിലേക്ക്

nk

കൊല്ലം: ആ​ഫ്രി​ക്ക​യിലെ ടാൻ​സാ​നി​യയിലെ അ​രു​ഷാ​യിൽ 5 മു​തൽ 9 വ​രെ ന​ട​ക്കു​ന്ന 153-ാമ​ത് ഇന്റർ പാർ​ല​മെന്റ​റി യൂ​ണി​യ​നിൽ പ​ങ്കെ​ടു​ക്കാൻ ഇ​ന്ത്യൻ പ്ര​തി​നി​ധി​യാ​യി എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി പങ്കെടുക്കും. ലോ​ക്‌​സ​ഭ​യിൽ നി​ന്നും രാ​ജ്യ​സ​ഭ​യിൽ നി​ന്നു​മാ​യി ആ​കെ ഒൻപത് പാർ​ല​മെന്റ് അം​ഗ​ങ്ങ​ളാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ള്ള​ത്. രാ​ജ്യ​സ​ഭാ ഡെ​പ്യു​ട്ടി ചെ​യർ​മാൻ ഹർ​നീ​ഷിന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​ത്തിൽ ഏഴ് ലോ​ക് സ​ഭാം​ഗ​ങ്ങ​ളും രണ്ട് രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ഇന്ന് മും​ബ​യിൽ നി​ന്ന് യാ​ത്ര തി​രി​ക്കും. 12ന് ഡൽ​ഹി​യിൽ തി​രി​ച്ചെ​ത്തും. ലോ​ക​ത്തെ 147 രാ​ജ്യ​ങ്ങ​ളിൽ നി​ന്നാ​യി 2000 ഓ​ളം പ്ര​തി​നി​ധി​കൾ ആ​ഗോ​ള പാർ​ല​മെന്ററി സ​മ്മേ​ള​ന​ത്തിൽ പ​ങ്കെ​ടു​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA