SignIn
Kerala Kaumudi Online
Saturday, 07 November 2026 8.22 PM IST

'നിങ്ങൾ 120 വർഷം ഭരിച്ചാലും ഗാന്ധിയെക്കാളും അംബേദ്‌കറെക്കാളും വലിയ ആളാകാൻ കഴിയില്ല '

READ ENGLISH VERSION
cjp
അഭിജിത് ദിപ്കെ

കൊച്ചി : നരേന്ദ്രമോദി 120 വർഷം ഭരണത്തിൽ തുടർന്നാലും ഗാന്ധിജിയെക്കാളും അംബേദ്കറെക്കാളും നെഹ്റുവിനെക്കാളും വലിയ ആളാകാൻ കഴിയില്ലെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ. എസ്.ഐ.ആറിനും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും സി.ജെ.പി സംഘടിപ്പിച്ച ജന്തർ മന്തർ അറ്റ് കൊച്ചി പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ആർ. അംബേദ്‌കർ,​ മഹാത്മാ ഗാന്ധി,​ ജവഹർലാൽ നെഹ്റു എന്നീ മഹാരഥൻമാരുടെ ആശയങ്ങളിലാണ് രാജ്യത്തിന്റെ അടിത്തറയെന്ന് ദിപ്കെ പറഞ്ഞു. ഗാന്ധിജി ഇന്ത്യയുടെ ആത്മാവും അംബേദ്‌കർ നട്ടെല്ലും നെഹ്റു മനസുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

എത്ര തവണ അറസ്റ്റ് ചെയ്താലും രാജ്യത്തുടനീളം ദേശീയ പതാകയേന്തി പര്യടനം നടത്തുമെന്നും അഭിജിത് ദിപ്കെ അറിയിച്ചു. ജനങ്ങളുടെ ഭക്ഷണക്രമം,​ വ്യക്തി ബന്ധങ്ങൾ,​ വോട്ടവകാശം എന്നിവയ്ക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് സ്വതന്ത്രവും നിഷ്‌പക്ഷവുമായ തിരഞ്ഞെടുപ്പ് സംവിധാനം നിലവിൽ വരുന്നത് വരെ പോരാട്ടം തുടരുമെന്ന് ദിപ്കെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനാണ് എസ്.ഐ.ആർ നടപടികൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA