SignIn
Kerala Kaumudi Online
Sunday, 08 November 2026 1.57 AM IST

കേരള സർവകലാശാല പരീക്ഷ

a

 കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ അഞ്ചാം സെമസ്റ്റർ ബി.ടെക്, ഡിസംബർ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 18 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ/എം.എസ്‍സി/എം.കോം/എം.എസ്.ഡബ്ല്യൂ/ എം.എഎച്ച്.ആർ.എം/എം.എം.സി.ജെ/എം.ടി.ടി.എം പരീക്ഷകൾ ഡിസംബർ 3 മുതൽ പുനഃക്രമീകരിച്ചു.

 ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഫിലോസഫി, എം.എ ഇസ്ലാമിക് ഹിസ്റ്ററി, എം.എ സോഷ്യോളജി, എം.എ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആന്റ് ഹിസ്റ്റോറിയോഗ്രഫി), എം.എ ഡാൻസ് (കേരള നടനം), എം.എ തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എം.എ മ്യൂസിക് (മൃദംഗം), എം.എ ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എം.എ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആന്റ് ഡാറ്റാ സയൻസ്), എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, എം.എസ്.ഡബ്ല്യൂ (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.കോം ഫിനാൻസ് (മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 സെപ്തംബറിൽ നടത്തിയ ഇന്റഗ്രേറ്റഡ് ഡിപ്ലോമ എക്സാമിനേഷൻ ഇൻ റഷ്യൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. 5 സെക്ഷനിൽ ഹാജരാകണം.

 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

 ഡിസംബർ 7 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽ.ബി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.

 വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരി 6 മുതൽ നടത്തുന്ന ബാച്ചിലർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 ആറാം സെമസ്റ്റർ ബി.പി.എ മ്യൂസിക്, ബി.പി.എ മ്യൂസിക് (വീണ), സെപ്തംബർ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതൽ ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA