
തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് രാത്രി 8 മുതൽ 10വരെ ഹരിത പടക്കം പൊട്ടിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്. കളക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും ഇക്കാര്യം ഉറപ്പാക്കണമെന്നും ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശത്തെത്തുടർന്നാണിത്. ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങൾക്ക് രാത്രി 11.55മുതൽ 12.30വരെയാണ് അനുമതിയുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |