SignIn
Kerala Kaumudi Online
Sunday, 08 November 2026 1.57 AM IST

ശബരിമലയിൽ ചിത്തിരആട്ട വിശേഷം ഭക്തിസാന്ദ്രം

ശബരിമല: ശബരീശ സന്നിധിയിൽ ചിത്തിര ആട്ടവിശേഷം ​ഭക്തിസാന്ദ്രമായി. ഇന്നലെ പുലർച്ചെ 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തി. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമം നടത്തി. നെയ്യഭിഷേകം, ഉഷ:പൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കി ഒന്നിന് നടയടച്ചു. വൈകിട്ട് 4ന് നടതുറന്ന് 6.30ന് ദീപാരാധന. പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ പൂർത്തിയാക്കിയ ശേഷം യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് ദേവനെ യോഗ നിദ്ര‌യിലാക്കി. രാത്രി 10ന് നടയടച്ചു. മണ്ഡലകാല തീർത്ഥാടനത്തിനായി 16ന് വൈകിട്ട് 5ന് നടതുറക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA