
തിരുവനന്തപുരം: ഇ.ഡി സംഘത്തിന് നേരെ നടന്ന അക്രമം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി യുവമോർച്ച. സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.ഷിജിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലേക്ക് പരാതി അയച്ചത്. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി.സംഘത്തെയാണ് സി.പി.എം.പ്രവർത്തകർ അക്രമിച്ചത്. ഇതേകുറിച്ച് സംസ്ഥാന സർക്കാരിന് രാഷ്ട്രീയ സമീപനമാണുള്ളതെന്നും അക്രമത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടുള്ള നടപടിക്ക് തുടക്കമിട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി കെ.ഷിജിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |