SignIn
Kerala Kaumudi Online
Thursday, 10 September 2026 1.49 AM IST

പി.എം.ശ്രീ; തീരുമാനം എടുക്കുമ്പോൾ അറിയിക്കാം:മുഖ്യമന്ത്രി

1

തിരുവനന്തപുരം:പി.എം ശ്രീയിൽ തീരുമാനമെടുക്കുമ്പോൾ സർക്കാർ അറിയിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും, യോഗം ചേരുകയും ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പി.എം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്നത് ആകാശത്ത് നിന്നുണ്ടാക്കിയ വാർത്തയാണ്. ആ വിഷയം ചർച്ച ചെയ്തിട്ടേയില്ല. പി.എം ശ്രീ നടപ്പാക്കരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിൽ ആവശ്യപ്പെട്ടിട്ടുമില്ല.

സർക്കാർ നിയമനങ്ങളിൽ വിരമിച്ചവർക്ക് വിലക്കില്ല.നിയമനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും. തിയേറ്ററുകളിൽ സാധനങ്ങൾക്ക് അമിത വിലയീടാക്കുന്നത് സംബന്ധിച്ച പരാതികളിൽ ലീഗൽ മെട്രോളജി വകുപ്പ് ഇടപെടും.കുടുംബശ്രീ ഹോട്ടലുകളിലെ പ്രതിസന്ധി പരിശോധിക്കും.

പേഴ്സണൽ സ്റ്റാഫിൽ അധിക നിയമനമില്ല

യു.ഡി.എഫ് സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി 476 പേരെയാണ് നിയമിച്ചത്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് 787 പേരാണുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ 31 പേരാണുള്ളത്. മന്ത്രിമാരുടെയെല്ലാം സ്റ്റാഫിൽ 25 പേരെ നിയമിച്ചാൽ മതിയെന്നാണ് നിർദേശിച്ചത്. മന്ത്രി ബിന്ദുകൃഷ്ണ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം നടത്തിയെന്ന ആരോപണം പരിശോധിക്കും. സംസ്ഥാനത്തെ ബോർഡ്, കോർപറേഷൻ അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതിൽ വൈകാതെ തീരുമാനമുണ്ടാകും. രമ്യ ഹരിദാസ് എം.എൽ.എയും ചിറയിൻകീഴിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള സംഘർഷത്തിൽ പാർട്ടി കർശന നടപടി സ്വീകരിച്ചു.ശബരിമല സീസൺ തുടങ്ങുന്ന സാഹചര്യത്തിൽ തീർത്ഥാടനം സുഗമമാക്കാനുള്ള ശ്രമം നടത്തി വരുന്നു. ബോർഡ് പ്രസിഡന്റിൽ അതൃപ്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

​റാ​ങ്ക് ​പ​ട്ടി​ക​ ​കാ​ലാ​വ​ധി​ ​നീ​ട്ടൽ
പി.​എ​സ്.​സി​യു​മാ​യി
ച​ർ​ച്ച​ ​ന​ട​ത്തും​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​റാ​ങ്ക് ​പ​ട്ടി​ക​ക​ളു​ടെ​ ​കാ​ലാ​വ​ധി​ ​നീ​ട്ടു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പി.​എ​സ്.​സി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ.​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​നാ​യി​ ​ന​വം​ബ​ർ​ ​വ​രെ​യു​ള്ള​ ​പ​തി​നെ​ട്ട് ​റാ​ങ്ക് ​പ​ട്ടി​ക​ക​ളു​ടെ​ ​കാ​ലാ​വ​ധി​ ​ആ​റു​മാ​സ​ത്തേ​ക്ക് ​നീ​ട്ടാ​നാ​ണ് ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ച​ത്.​ ​മ​ന്ത്രി​സ​ഭാ​ ​തീ​രു​മാ​നം​ ​പി.​എ​സ്.​സി​യി​ൽ​ ​എ​ത്തി​യ​പ്പോ​ഴേ​ക്കും​ ​അ​തി​ലൊ​രു​ ​റാ​ങ്ക് ​പ​ട്ടി​ക​യു​ടെ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ് ​പു​തി​യ​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​പി.​എ​സ്.​സി​യു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യാ​നു​ള്ള​ ​തീ​രു​മാ​നം.​ ​കാ​ലാ​വ​ധി​ ​നീ​ട്ടു​ന്ന​തി​ൽ​ ​നി​യ​മ​പ​ര​മാ​യ​ ​പ്ര​ശ്ന​ങ്ങ​ളും​ ​ഉ​ണ്ട്.​ ​സ​ർ​ക്കാ​രി​ന് ​പി.​എ​സ്.​സി​യോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യാ​നു​ള്ള​ ​അ​ധി​കാ​ര​മേ​യു​ള്ളൂ​വെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​ ​പാ​നൽ

​സു​പ്രീം​കോ​ട​തി​യി​ൽ​ ​സം​സ്ഥാ​ന​ത്തി​നാ​യി​ ​കേ​സു​ക​ൾ​ ​ന​ട​ത്താ​നു​ള്ള​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​രു​ടെ​ ​പാ​ന​ലി​ന് ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​താ​യി​ ​മു​ഖ്യ​മ​ന്ത്രി
​സു​പ്രീം​കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശം​ ​പ​രി​ഗ​ണി​ച്ച് ​സം​സ്ഥാ​ന​ത്തെ​ ​ജി​ല്ലാ​ ​ജു​ഡി​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​വി​ര​മി​ക്ക​ൽ​ ​പ്രാ​യം​ 62​ ​വ​യ​സാ​യി​ ​ഉ​യ​ർ​ത്തി
​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഐ.​സി.​യു​വി​ൽ​ ​വ​ച്ച് 2023​ൽ​ ​അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​നി​ക്ക് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്ന് 5​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ക്കും
​ഹൈ​ക്കോ​ട​തി​യി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​ജ​സ്റ്റി​സ് ​സി.​പ്ര​ദീ​പ് ​കു​മാ​റി​നെ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ഓം​ബു​ഡ്സ്മാ​നാ​യി​ ​നി​യ​മി​ക്കാ​നും​ ​തീ​രു​മാ​നം.

കാ​ന്ത​പു​രം​:​ ​നി​ല​പാ​ടിൽ മാ​റ്റ​മി​ല്ല

കാ​ന്ത​പു​രം​ ​ന​ട​ത്തി​യ​ ​സ്ത്രീ​ ​വി​രു​ദ്ധ​ ​പ്ര​സ്താ​വ​ന​യ്ക്കെ​തി​രാ​യ​ ​നി​ല​പാ​ടി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ന്നു.​ ​അ​തി​ന്റെ​ ​പോ​സ്റ്റു​ക​ൾ​ ​ഫെ​യ്സ് ​ബു​ക്കി​ലും​ ​ഇ​ൻ​സ്റ്റ​ഗ്ര​മി​ലും​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​അ​ത് ​നീ​ക്കം​ ​ചെ​യ്തെ​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ശ​രി​യ​ല്ല.​ ​സ​മ​സ്ത​ ​എ.​പി​ ​വി​ഭാ​ഗം​ ​നേ​താ​ക്ക​ൾ​ ​ത​ന്നെ​ ​വ​ന്നു​ക​ണ്ട​ത് ​ഇ​ക്കാ​ര്യം​ ​സം​സാ​രി​ക്കാ​ന​ല്ല.​ ​അ​വ​ർ​ ​സ​ന്ദ​ർ​ശാ​നു​മ​തി​ ​തേ​ടി​യ​ത് ​അ​തി​ന് ​മു​ന്നാ​ഴ്ച​ ​മു​മ്പാ​യി​രു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​ ​മ​ര്യാ​ദ​യ്ക്ക് ​സം​സാ​രി​ക്ക​ണ​മെ​ന്ന​ ​സ​മ​സ്ത​ ​മു​ഖ​പ​ത്ര​മാ​യ​ ​സു​പ്ര​ഭാ​ത​ത്തി​ലെ​ ​വി​മ​ർ​ശ​നം​ ​സം​ബ​ന്ധി​ച്ച് ​ജ​ന​ങ്ങ​ൾ​ ​വി​ല​യി​രു​ത്ത​ട്ടെ.​ ​വി​മ​ർ​ശി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്.​ ​ത​ന്നെ​ ​വി​മ​ർ​ശി​ച്ച​തി​ന്റെ​ ​പേ​രി​ൽ​ ​അ​വ​രാ​രും​ ​ശ​ത്രു​ക്ക​ളാ​കു​ന്നി​ല്ല.
വി​മ​ർ​ശ​ന​ത്തി​ന് ​ഏ​ത് ​ഭാ​ഷ​ ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ​അ​വ​ര​വ​ർ​ക്ക് ​തീ​രു​മാ​നി​ക്കാം.​ ​മു​ഖ്യ​മ​ന്ത്രി​ ​വി​മ​ർ​ശ​ന​ത്തി​ന് ​അ​തീ​ത​ന​ല്ല.


വി.​ഡി.​സ​തീ​ശൻ
മു​ഖ്യ​മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMSREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA