SignIn
Kerala Kaumudi Online
Tuesday, 09 June 2026 4.00 AM IST

പൊലീസിൽ 44 വനിതാ കോൺസ്റ്റബിൾമാർ കൂടി

police

തിരുവനന്തപുരം: പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 21-എ ബാച്ചിലെ 44 വനിതാ പൊലീസ് കോൺസ്റ്റബിൾമാർ സേനയുടെ ഭാഗമായി. പാസിംഗ് ഔട്ട് പരേഡിൽ ബറ്റാലിയൻ എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ് അഭിവാദ്യം സ്വീകരിച്ചു. 9 മാസത്തെ അടിസ്ഥാന പരിശീലനമാണ് ഇവർക്ക് നൽകിയത്. സജന യൂസഫ് നയിച്ച പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡ് ഷഫ്ന എം. ആയിരുന്നു. പൊലീസ് അക്കാഡമി ഡയറക്ടർ ഐ.ജി കെ.സേതുരാമൻ, മറ്റ് ഉന്നത പൊലീസുദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA