SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.21 AM IST

നെന്മാറ ഇരട്ടക്കൊല : സുധാകരന്റെ മകൾക്ക് ഉടൻ സർക്കാർ ജോലി

a

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾക്ക് ഉടൻ സർക്കാർ ജോലി നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനത്തിലെത്തുമെന്നും, കേസ് നടത്തിപ്പ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സർക്കാർ കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളിൽ ഒരാൾക്ക് ജോലി നൽകണമെന്ന് വിചാരണ കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു. കോടതി ഉത്തരവിന്റെ പകർപ്പ് സഹിതം കുടുംബം നിവേദനം നൽകിയിട്ടുണ്ടെന്നും , ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനമറിയിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായും സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു.. പാലക്കാട് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ എ.തങ്കപ്പന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിനെത്തിയപ്പോഴാണ് മാദ്ധ്യമങ്ങളോട് ചെന്നിത്തല ഇത് വ്യക്തമാക്കിയത്.

2025 ജനുവരി 27നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെ അതിക്രൂരമായി അയൽവാസി ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA