ന്യൂഡൽഹി: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതിയെ അംഗീകരിച്ച കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ സ്വകാര്യ ബസുടമകളുടെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത് സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണെന്ന് കമ്മിഷൻ വ്യക്തമാക്കി. സർക്കാർ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ കോംപറ്റീഷൻ നിയമത്തിന്റെ ലംഘനമില്ലെന്ന് ചെയർപേഴ്‌സൺ രവ്നീത് കൗർ, മെമ്പർമാരായ ശ്വേത കക്കഡ്, ദീപക് അനുരാഗ് എന്നിവരടങ്ങിയ കോറം നിലപാടെടുത്തു. പദ്ധതി കാരണം വനിതകൾ സ്വകാര്യ ബസുകൾ ഉപേക്ഷിച്ച് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുകയാണെന്നായിരുന്നു സ്വകാര്യ ബസുടമകളായ ബിപിൻ ടി. ആലപ്പാട്, ജോസ് എന്നിവരുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |