
തിരുവനന്തപുരം: കനത്ത മഴ സാദ്ധ്യതയുള്ള ജില്ലകളിൽ 24 മണിക്കൂറും കൺട്രോൾ റൂമുകൾ പൂർണസജ്ജമായിരിക്കണമെന്നും ജില്ലാ കളക്ടർമാർ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കണമെന്നും മന്ത്രി എ.പി.അനിൽകുമാർ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കേന്ദ്രം സന്ദർശിച്ച് സ്ഥിതിഗതികൾ മന്ത്രി വിലയിരുത്തി. ദുരന്ത നിവാരണ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 48 മണിക്കൂറിലെ പ്രവചനം, ഡാമുകളുടെ നിലവാരം, ജില്ലകളിലെ മഴയുടെ തോത്, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം എന്നിവ ചർച്ച ചെയ്തു.
എൻ.ഡി.ആർ.എഫ് , ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ ഏകോപനം ശക്തമാക്കാൻ നിർദ്ദേശിച്ചു. മലയോരങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഒരു ജീവൻ പോലും നഷ്ടപ്പെടാതെ നോക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സഹായത്തിനായി ജില്ലാ കൺട്രോൾ റൂം നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |