
തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർദ്ധിപ്പിച്ച സർക്കാർ നടപടിയോട് യോജിപ്പില്ലെന്നും മോശം സാമ്പത്തികാവസ്ഥയിലുള്ള സർക്കാരിന്റെ നടപടി തെറ്റാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ പറഞ്ഞു. വർദ്ധിപ്പിച്ചതടക്കം ശമ്പളവും അലവൻസും പൂർണമായും നേമം മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾക്കായി വിനിയോഗിക്കും. ആശാ വർക്കർമാർക്കും പി.എസ്.സി ഉദ്യോഗാർത്ഥികൾക്കും നീതി നൽകാത്ത സർക്കാർ, എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർദ്ധിപ്പിക്കുന്നത് ശരിയല്ല. ജനവിരുദ്ധ നയത്തിൽ പിണറായി സർക്കാരും വി.ഡി.സതീശൻ സർക്കാരും തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |