
ചിറയിൻകീഴ്: ഉറക്കത്തിൽ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരൻ ദിക്ഷലിന്റെ കുടുംബത്തിന് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡിയും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി.വിഷ്ണുഭക്തൻ പ്രഖ്യാപിച്ച വീടിന്റെ തറക്കല്ലിട്ടു.
ഏപ്രിൽ 23നാണ് അഴൂർ കമ്പിക്കകം വീട്ടിൽ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷൽ മരിച്ചത്. കേരളകൗമുദിയിലൂടെ ദുരന്തവാർത്തയറിഞ്ഞ അദ്ദേഹം കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കി വീട് നിർമ്മിച്ച് നൽകാമെന്ന് അറിയിക്കുകയായിരുന്നു. വീടിന്റെ തറക്കല്ലിടൽ കഴിഞ്ഞദിവസം രമ്യ ഹരിദാസ് എം.എൽ.എ നിർവഹിച്ചു. മണ്ഡലത്തിലെ വികസനങ്ങൾക്ക് തുടക്കമിടുന്ന ഘട്ടത്തിൽ ദൈവ നിയോഗം പോലെയാണ് ഇത്തരത്തിലൊരു കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതെന്ന് രമ്യ പറഞ്ഞു.
കുടുംബത്തിന്റെ ദുഃഖം മായ്‌ക്കാനാകില്ലെങ്കിലും അവരുടെ വീടെന്ന സ്വപ്‌നത്തിന് തണലാകാൻ സാധിച്ചത് പുണ്യമാണെന്ന് കരുതുന്നതായി സി.വിഷ്‌ണുഭക്തൻ പറഞ്ഞു. അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപം 1000 സ്‌ക്വയർ ഫീറ്റിൽ രണ്ട് അറ്റാച്ച്ഡ് ബെഡ് റൂം,ഹാൾ,ഡൈനിംഗ് റൂം,കിച്ചൺ,ഔട്ട് സൈഡ് വർക്ക് ഏരിയ,കിണർ എന്നിവ ഉൾപ്പെടുത്തിയാണ് വീട് നിർമ്മിക്കുന്നത്. മൂന്ന് മാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വിഷ്ണുഭക്തന്റെ ഭാര്യ ബീന വിഷ്ണുഭക്തൻ,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന,അഴൂർ പഞ്ചായത്ത് പ്രസിഡന്റ് കീർത്തി ഷൈജു,അഡ്വ.രഞ്ജിത്ത് ലാൽ,ബിനു.ബി.എൽ,സി.കൃത്തിദാസ്, കൂന്തള്ളൂർ ശശി,സുദർശനൻ,ഫെഡറൽ ബാങ്ക് രാജൻ, അശോകൻ,നൗഷാദ്,വിനോദ്,ഭാഗീ അശോകൻ,മോഹൻദാസ്,കോൺട്രാക്ടർ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: വീടിന്റെ തറക്കല്ലിടൽ രമ്യ ഹരിദാസ് എം.എൽ.എ,സി.വിഷ്ണുഭക്തൻ,ഭാര്യ ബീന വിഷ്ണുഭക്തൻ
എന്നിവർ ചേർന്ന് നിർവഹിക്കുന്നു. മനോജ് ബി.ഇടമന,കീർത്തി ഷൈജു എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |