തിരുവനന്തപുരം; ഭൂമിയിലെ മാലാഖമാരായ നഴ്സുമാരെ അപമാനിച്ച ബി.ജെ.പി എം.പി കങ്കണയുടെ പരാമർശം അപലപനീയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നഴ്സുമാരും അവരുടെ വസ്ത്രധാരണവും ഏറ്റവും ലൈംഗികവൽക്കരിക്കപ്പെട്ട തൊഴിലാണെന്ന പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. ഏറ്റവും പവിത്രമായ ജോലികളിൽ ഒന്നാണ് ആതുര ശുശ്രൂഷ. കാലാകാലങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തുന്നതാണ് നേഴ്സുമാരുടെ യൂണിഫോം. കോവിഡ്, നിപ തുടങ്ങി മഹാമാരി കാലത്ത് ജീവൻ വെടിഞ്ഞ ലിനിയെ പോലെ ആതുര ശുശ്രൂഷകർ ഉള്ള സമൂഹത്തെ മുഴുവൻ അപമാനിച്ചിരിക്കുകയാണ് കങ്കണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |