തിരുവനന്തപുരം: പൊലീസിലെ കൊള്ളരുതായ്മകൾ തുറന്നുകാട്ടി മുൻ ഡി.ജി.പി എ.ഹേമചന്ദ്രന്റെ പുസ്തകം വരുന്നു. ' അധികാരത്തിന്റെ വഴി അനീതിയുടെയും' എന്ന സർവീസ് സ്റ്റോറി ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും. പേരൂർക്കട പൊലീസ് മാലമോഷണക്കേസിൽ വ്യാജമായി കുടുക്കിയ നെടുമങ്ങാട്ടെ ബിന്ദു ഏറ്റുവാങ്ങും. കേസന്വേഷണങ്ങളിലടക്കം പൊലീസ് നടത്തുന്ന കള്ളക്കളികൾ പുസ്തകത്തിലുണ്ടെന്നാണ് അറിയുന്നത്. സർവീസിലുടനീളം മോശം പശ്ചാത്തലമുണ്ടായിരുന്ന ഒരു എസ്.പിക്ക് ഐ.പി.എസ് ലഭിച്ചതിനെകുറിച്ചുള്ള വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളിൽ രാഷ്ട്രീയപാർട്ടികൾ പ്രതികളുടെ ലിസ്റ്റ് നൽകുന്നതിനെക്കുറിച്ചും പരാമർശമുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേഷ്ടാവാണ് ഹേമചന്ദ്രൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |