SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.53 AM IST

വാടക ഹെലികോപ്ടർ: തുടരണമെന്ന് ഡിജിപി

തിരുവനന്തപുരം: പൊലീസിനായി പ്രതിമാസം 80ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുത്ത ഹെലികോപ്ടറിനായുള്ള വാടക കരാർ തുടരണമെന്ന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിന് ശുപാർശ നൽകി. കരാർ ഓഗസ്റ്റിൽ അവസാനിക്കും. മാവോയിസ്റ്റ് വേട്ടയ്ക്കുള്ള കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചതോടെ ഹെലികോപ്ടറിന് മാസം 80ലക്ഷം വാടക നൽകാനുള്ള വഴിയടഞ്ഞിരുന്നു. പ്രതിവർഷം 20 കോടിയാണ് കേന്ദ്രം നൽകിയിരുന്നത്. ഇപ്പോൾ അഞ്ചുകോടിയിൽ താഴെയേ ലഭിക്കുന്നുള്ളൂ. കോപ്ടറിന് മൂന്നുവർഷത്തേക്ക് 28.8കോടിയാണ് വാടക. 3വർഷത്തെ കരാർ കാലാവധിയാണ് ഓഗസ്റ്റിൽ കഴിയുന്നത്. 11സീറ്റുള്ള ഫ്രഞ്ച്നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെ ഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെശമ്പളം, പാർക്കിംഗ്ഫീസ് സഹിതമാണ് ഇത്രയും വാടക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA