
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷനായി കേരള സർവകലാശാല ബയോ ഇൻഫോമാറ്റിക്സ് വകുപ്പ് മേധാവിയായിരുന്ന ഡോ.അച്യുത് ശങ്കർ എസ്. നായരെ നിയമിക്കും. പ്രൊഫ. രാജൻ ഗുരുക്കൾ രാജിവച്ച ഒഴിവിലാണ് നിയമനം. മുഖ്യമന്ത്രിയാണ് കൗൺസിലിന്റെ അദ്ധ്യക്ഷൻ. എൻജിനിയറിംഗിലും സംഗീതത്തിലും ഗവേഷണ ബിരുദമുള്ള ഡോ.അച്യുത് ശങ്കർ ബോംബെ ഐ.ഐ.ടി, കേംബ്രിഡ്ജ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യു.ഡി.എഫ് നടത്തിയ ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ നടത്തിപ്പ് അദ്ദേഹത്തിനായിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കേണ്ട 158 പദ്ധതികളടങ്ങിയ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതും അച്യുത് ശങ്കറാണ്. തിരുവനന്തപുരം സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |