SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.54 AM IST

സഹകരണ വകുപ്പിൽ 184 പേരെ സ്ഥലംമാറ്റി

തിരുവനന്തപുരം: സഹകരണ വകുപ്പിൽ വൻ അഴിച്ചുപണി. മൂന്ന് ഉത്തരവുകളിലായി 184 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അസിസ്റ്റന്റ് രജിസ്ട്രാർ, അസിസ്റ്റന്റ് ഡയറക്ടർ പദവിയിലുള്ളവരെ ജൂൺ അഞ്ചിന് ഇറക്കിയ ഉത്തരവിലൂടെയാണ് സ്ഥലംമാറ്റിയത്. ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് സ്ഥലംമാറ്റം എന്നാണ് സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി. സജിത് ബാബു ഇറക്കിയ ഉത്തരവിലുള്ളത്. ജോയിന്റ് രജിസ്ട്രാർ തസ്തികയിലുള്ളവരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലംമാറ്റിയത്.

നാല് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർമാരെയും സഹകരണ ഓഡിറ്റ് ജോയിന്റ് രജിസ്ട്രാർമാരെയും സ്ഥലംമാറ്റി മേയ് 29ന് ഉത്തരവിറക്കിയിരുന്നു. സ്ഥലംമാറ്റിയ ഉദ്യോഗസ്ഥർ വഹിച്ചു വരുന്ന തസ്തികയ്ക്ക് പുറമെ മറ്റ് അധിക ചുമതലകൾ നിർവഹിക്കുന്നുണ്ടെങ്കിൽ അതും പുതിയതായി എത്തുന്നയാൾക്ക് കൈമാറണമെന്ന് ഉത്തരവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA