SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.53 AM IST

മുൻഗാമിയെ കണ്ട് അനുഗ്രഹം വാങ്ങാൻ ഷാനിമോൾ എത്തി

തിരുവനന്തപുരം: തന്റെ മുൻഗാമിയായ ഭാർഗവി തങ്കപ്പനെ കണ്ട് അനുഗ്രഹം വാങ്ങാൻ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എത്തി. മുൻ ഡെപ്യൂട്ടി സ്പീക്കർ ഭാർഗവി തങ്കപ്പനെ ഉള്ളൂരിലുള്ള മകളുടെ വീട്ടിലാണ് സന്ദർശിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ എത്തിയ ഷാനിമോൾ പൊന്നാട അണിയിച്ച് ഭാർഗവി തങ്കപ്പനെ വണങ്ങി.

കേരളത്തിലെ സ്ത്രീകളുടെ പോരാട്ടവീര്യത്തിന്റെ മുഖമായ ഭാർഗവി തങ്കപ്പന്റെ അനുഗ്രഹം വാങ്ങുന്നതിനാണ് എത്തിയതെന്ന് ഷാനിമോൾ മദ്ധ്യമങ്ങളോട് പറഞ്ഞു. സി.പി.ഐയിലൂടെ പൊതുരംഗത്തെത്തുകയും പാർലമെന്റിലും കേരള നിയമസഭയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുക്കുകയും ചെയ്ത വ്യക്തിയാണ് ഭാർഗവി തങ്കപ്പനെന്ന് ഷാനിമോൾ പറഞ്ഞു. രാജ്യത്ത് സ്ത്രീ പ്രാതിനിധ്യം കൂടുകയല്ല, കുറയുകയാണെന്ന് ഭാർഗവി തങ്കപ്പൻ പറഞ്ഞു. ജനസംഖ്യയിൽ പകുതിയോളം സ്ത്രീകളാണ്. പേരിനുവേണ്ടിയുള്ള സ്ത്രീ സാന്നിദ്ധ്യമല്ല ഉണ്ടാകേണ്ടതെന്നും രാഷ്ട്രീയ പാർട്ടികളുടെ നയരൂപീകരണ സമിതികളിൽ ഉൾപ്പെടെ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തണമെന്നും ഭാർഗവി തങ്കപ്പൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA