ന്യൂഡൽഹി: തേഡ് പാർട്ടി ഇൻഷ്വറൻസില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടതില്ലെന്ന താത്പര്യം പ്രകടിപ്പിച്ച് സുപ്രീം കോടതി. രാജ്യത്തെ 56%ൽപ്പരം വാഹനങ്ങൾ ഇൻഷ്വർ ചെയ്‌തിട്ടില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.
വാഹനങ്ങളെ ഇൻഷ്വറൻസ് പോളിസിയുമായി ബന്ധിപ്പിക്കുന്ന പൈലറ്റ് പദ്ധതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനും ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിട്ടിക്കും കോടതി നിർദ്ദേശം നൽകി. വാഹനങ്ങൾക്ക് ഇൻഷ്വൻസുണ്ടോയെന്ന് പരിശോധിക്കാൻ പെട്രോൾ പമ്പുകൾക്ക് കഴിയുന്ന രീതിയിലാകണം സംവിധാനം. ഇതിലൂടെ തേഡ് പാർട്ടി ഇൻഷ്വറൻസില്ലാത്ത വാഹനങ്ങളെ കണ്ടെത്തി ഇന്ധനം നൽകുന്നത് തടയാം. തിരുപ്പതിയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ,പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ.
പുതിയ കാറുകളുടെ തേഡ് പാർട്ടി ഇൻഷ്വറൻസ് കാലാവധി മൂന്നിൽ നിന്ന് നാലു വർഷമായി വർദ്ധിപ്പിക്കണം.. പുതിയ ഇരുചക്ര വാഹനങ്ങളുടേത് 5ൽ നിന്ന് ആറു വർഷമാക്കണം. റോഡ് സുരക്ഷ മുൻനിറുത്തിയാണ് നിർദ്ദേശമെന്ന് സുപ്രീം
കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |