കൊച്ചി: ടൂറിസം വികസനത്തിന്റെ പേരിൽ ഭൂമി ഏറ്റെടുക്കാൻ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പണ്ടാരം ഭൂമിയെ സർക്കാർ ഭൂമിയായി കണക്കാക്കി ഏറ്റെടുക്കാൻ ലക്ഷ്യമിട്ടുള്ള ഉത്തരവിനെതിരെ ദ്വീപ് നിവാസികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്. പണ്ടാരഭൂമിയുടെ സർവേയും ഭൂമിയുടെ പുനർവർഗീകരണവും റദ്ദാക്കി.
പണ്ടാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഭരണകൂടത്തിനാണെന്നും, ഭൂമി കൈവശം വച്ചിരിക്കുന്നവർ പാട്ടക്കാർ മാത്രമാണെന്നുമുള്ള നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഏറ്റെടുക്കാൻ നീക്കം നടത്തിയത്. എന്നാൽ തലമുറകളായി ഇവിടെ താമസിച്ച് കൃഷിയടക്കം നടത്തുന്ന തങ്ങൾക്ക് ഭൂമിയിൽ നിയമപരമായ അവകാശമുണ്ടെന്നായിരുന്നു ദ്വീപ് നിവാസികളുടെ വാദം. ലക്ഷദ്വീപിലെ ആന്ത്രോത്ത്, കൽപ്പേനി, കവരത്തി, മിനിക്കോയ്, അഗത്തി ദ്വീപുകളുടെ ഭാഗങ്ങളും ജനവാസമില്ലാത്ത 26 ദ്വീപുകളും ഉൾക്കൊള്ളുന്ന ഭൂപ്രദേശത്തിന്റെ ഏകദേശം 60 ശതമാനത്തോളവും പണ്ടാരം ഭൂമിയാണെന്നാണ് കണക്കുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |