കണ്ണൂർ: നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്വം എൽ.ഡി.എഫ് സർക്കാരിനാണെന്നും നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി സണ്ണിജോസഫ്. നിലവിൽ യൂണിറ്റിന് 14.50 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കൾക്ക് നിരക്കും സർച്ചാർജും ഒരുമിച്ച് കൂടുമെന്ന വാർത്തകൾക്കിടെയാണ് പ്രതികരണം. ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ അഴിമതിക്ക് ഇടം നൽകാതെയാണ്. രണ്ട് സർക്കാരുകൾ തമ്മിലുള്ള നേരിട്ടുള്ള ഇടപാടായതിനാൽ മറ്റ് ഏജൻസികളോ കമ്മിഷനോ ഇതിലില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |