ന്യൂഡൽഹി: നാമനിർദ്ദേശപത്രികയിൽ തെറ്റായ വിവരങ്ങൾ നൽകിയ സ്ഥാനാർത്ഥിക്കെതിരെ സ്വകാര്യ ഹർജി സമർപ്പിക്കാൻ വോട്ടർക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത,ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിലപാട്. തിരഞ്ഞെടുപ്പ് കമ്മിഷനോ,ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനോ പരാതി നൽകാൻ അധികാരമുള്ളൂവെന്ന കർണാടക ഹൈക്കോടതി വിധി തള്ളിയാണിത്. 2023ൽ കർണാടകയിലെ ബിദർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ശൈലേന്ദ്ര ബെൽദലെയ്‌ക്കെതിരെ വോട്ടറായ രാജ്കുമാർ മഡ്കി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നാമനിർദ്ദേശപത്രികയിൽ സ്ഥാനാർത്ഥി നൽകിയ മേൽവിലാസം തെറ്രാണെന്നും സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും രാജ്കുമാർ ബംഗളൂരു അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിലെ നടപടികൾ കർണാടക ഹൈക്കോടതി അവസാനിപ്പിച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |