
തിരുവനന്തപുരം: തീഷ്‌ണ ഭാഷയിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച മേതിൽ രാധാകൃഷ്ണന് ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം നൽകും. മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്കാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതി അദ്ദേഹത്തിന് സമർപ്പിക്കുന്നതെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.എസ്. അദ്ധ്യക്ഷനും കൽപ്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം.പി. സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.കോഴിക്കോട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പുരസ്കാരം സമ്മാനിക്കും.
പൊൻകുന്നം വർക്കിയുടെ ആത്മകഥ 'എന്റെ വഴിത്തിരിവി"നെ വിമർശിച്ചുകൊണ്ട് നവയുഗം വാരികയിൽ ലേഖനമെഴുതിക്കൊണ്ടാണ് മേതിൽ എഴുത്തിലേക്ക് കടന്നുവരുന്നത്.
എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതിൽ സന്തോഷം. അവാർഡുകളെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. മന്ത്രിയാണ് അവാർഡ് വിവരം വിളിച്ചറിയിച്ചത്.
- മേതിൽ രാധാകൃഷ്ണൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |