
തിരുവനന്തപുരം: സി.എം.ആർ.എൽ.- എക്സാലോജിക് മാസപ്പടിയിൽ
വിജിലൻസ് വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) അന്വേഷണം കൈമാറും. എസ്.പിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. വിജിലൻസ് മേധാവി മനോജ് എബ്രഹാം മേൽനോട്ടം വഹിക്കും.
ഹൈക്കോടതി ഉത്തരവിട്ടതിനാൽ വിജിലൻസിന് സർക്കാരിന്റെ അനുമതിയാവശ്യമില്ല.
അഴിമതി,കൈക്കൂലി, അധികാര ദുർവിനിയോഗം എന്നിവയാവും വിജിലൻസ് അന്വേഷിക്കുക. കൂടുതൽ കുറ്റകൃത്യങ്ങൾ വെളിവായാൽ ബി.എൻ.എസ് പ്രകാരം കേസെടുക്കും.
ഐ.ടി. കൺസൾട്ടൻസി, മാർക്കറ്റിംഗ് സേവനങ്ങളെന്ന പേരിൽ വീണയ്ക്ക് 2.78കോടി ലഭിച്ചിട്ടുണ്ട്. എക്‌സാലോജിക് കമ്പനിക്ക് പ്രതിമാസം 3 ലക്ഷവും, വീണയ്ക്ക് വ്യക്തിപരമായി 5 ലക്ഷവും വീതം നൽകാൻ കരാറുണ്ടാക്കി. എന്നാൽ യാതൊരു സേവനവും നൽകിയിട്ടില്ല. നികുതി കിഴിച്ച് 45 ലക്ഷം രൂപ ഇൻവോയ്സ് പോലുമില്ലാതെ നൽകി.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധവും രാഷ്ട്രീയ സ്വാധീനവും കാരണമാണ് പണം നൽകിയതെന്ന് കമ്പനി സി.എഫ്.ഒയായിരുന്ന സുരേഷ് കുമാർ സമ്മതിച്ചിട്ടുണ്ട്.
റിയാസിന്റെ കോഴപ്പണം
#മന്ത്രിയായിരുന്ന റിയാസിന് ലഭിച്ച കോഴപ്പണത്തിന്റെ വിവരവും ഇ.ഡിയുടെ കത്തിലുണ്ട്. 282,600ദിർഹത്തിന്റെ (74.52ലക്ഷംരൂപ) വിദേശനാണ്യ ഇടപാടുകൾ വീണയുടെ ഡയറിയിലുണ്ട്. സുഹൃത്ത് ഫൈജാസ് വഴി യു.എ.ഇ. ബാങ്കുകൾ മുഖേന നടത്തിയ ഇടപാടുകളും 85 ലക്ഷം രൂപ പുറത്തേക്ക് അയച്ച വിവരങ്ങളും ഇതിലുണ്ട്.ഹവാല ഏജന്റ് സുബൈർ കരുവമ്പൊയിൽ വഴി ദുബായിലുള്ള ഫൈജാസിന് 1.2കോടി കൈമാറിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |