SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.05 PM IST

ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയിൽ പ്രതിഷ്‌ഠാവാർഷിക ഒരുക്കങ്ങളായി

sana

വാഷിംഗ്ടൺ:ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ വാർഷികവും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും മേയ് 23ന് ആഘോഷിക്കും. ന്യൂയോർക്ക് , ഫിലാഡൽഫിയ , വാഷിംഗ്ടൺ ഡി.സി ,അരിസോണ, കാലിഫോർണിയ ,ടെക്സസ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തജനസംഘം ആഘോഷപരിപാടികളിൽ പങ്കെടുക്കും. നോവ ശാസ്‌ത്രസാങ്കേതിക വകുപ്പിലെ പ്രഗത്ഭനായ ഡോ. സി . കൃഷ്‌ണകുമാർ,ഗുരുവിന്റെ പ്രശിഷ്യ പരമ്പരയിൽ സന്യാസദീക്ഷ സ്വീകരിച്ച അമേരിക്കൻ പൗരന്മാരായ സ്വാമി ബ്രഹ്മാനന്ദ,സ്വാമിനി ചിന്മയിദേവി എന്നിവരുടെ പ്രഭാഷണം, അഷ്ടോത്തര ശതനാമാവലി മന്ത്രാർച്ചന , ഗുരുദേവ വിരചിതമായ ഹോമമന്ത്രത്താലുള്ള ഹോമങ്ങൾ ,കലശപൂജ , ഗണപതിഹോമം , മെഡിറ്റേഷൻ , യോഗ പരിശീലനം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത് . ആശ്രമത്തിന്റെ ആത്മീയാചാര്യനായ സ്വാമി ഗുരുപ്രസാദ് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ആശ്രമം പ്രസിഡന്റ് ഡോ.ശിവദാസൻ മാധവൻ ചാന്നാർ , ജനറൽ സെക്രട്ടറി മിനി അനി​രുദ്ധൻ , വൈസ് പ്രസിഡന്റുമാരായ എ. പി.അനിൽകുമാർ, മനോജ് കുട്ടപ്പൻ (കേരളകൗമുദി കുടുംബാംഗം ), ജോയിന്റ് സെക്രട്ടറി സാജൻ നടരാജൻ , ട്രഷറർ ശ്രീനി പൊന്നച്ചൻ , സംഗീത് കുമാർ, ട്രസ്റ്റ് ബോർഡംഗങ്ങളായ പ്രസന്ന ബാബു , ശിവൻ രാഘവൻ , ശ്രീനിവാസൻ , ശ്രീധരൻ , വിജയൻ ദിവാകരൻ , അനൂപ് സുബ്രഹ്മണ്യൻ , കവിത സുനിൽ, സലിംകുമാർ , അജിത രാജൻ , രത്‌നം ഗോപിനാഥൻ , മധുരം ശിവരാജൻ , സരസ്വതിയമ്മ രാജൻ , രാധാമണി കോമളൻ , അശോകൻ വേങ്ങശ്ശേരി , പ്രസാദ് കൃഷ്ണൻ , ഗാർഡിയൻ കൗൺസിൽ അംഗങ്ങളായ ശ്രീധർമ്മരാജൻ, ചന്ദ്രമതി, ജയരാജൻ,എം.ഐ. ദാമോദരൻ , ചന്ദ്രബാബു സുരേന്ദ്രൻ ,ഡോ.സുധാകരൻ , രാമകൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA