
ശിവഗിരി: ശാന്തിയും സമാധാനവും കൈവരിക്കാൻ ശ്രീനാരായണ ദർശനം നിത്യജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ എല്ലാമാസവും രണ്ടാം ശനി, ഞായർ ദിനങ്ങളിൽ ശിവഗിരിയിൽ നടന്നുവരുന്ന ശ്രീനാരായണദിവ്യ സത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിവ്യസത്സംഗത്തിൽ ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, ഉപദേശകസമിതി കൺവീനർ സതീശൻ അത്തിക്കാട് എന്നിവർ പഠനക്ലാസ് നയിച്ചു. സ്വാമി സുകൃതാനന്ദ, മാതൃസഭ പ്രസിഡന്റ് ഡോ.അനിതാ ശങ്കർ, കായംകുളം ബാബു, മോഹനൻ പഞ്ഞിവിള, മുരളി കോട്ടയം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |