SignIn
Kerala Kaumudi Online
Saturday, 31 October 2026 1.57 AM IST

മൗറിഷ്യസ് മുൻ രാഷ്ട്രപതി ശിവഗിരിമഠം സന്ദർശിച്ചു

murishes-mun-rashtrapathi

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ ലോകമെമ്പാടുമെത്തിക്കാൻ ശിവഗിരി മഠവുമായി ചേർന്ന് മൗറിഷ്യസിൽ ആശ്രമമൊരുക്കുമെന്ന് മൗറിഷ്യസ് മുൻ രാഷ്ട്രപതി എച്ച്.ഇ. പൃത്വിരാജ് സിംഗ് രൂപൻ പറഞ്ഞു. ഇന്നലെ രാവിലെ ശിവഗിരിയിലെത്തിയ മൗറിഷ്യസ് സംഘത്തെ ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ദ ഗ്ലോബൽ പെർസ്പെക്റ്റിവ് നടത്തുന്ന കേരള പിറവി ആഘോഷത്തിൽ മുഖ്യാഥിതിയായെത്തിയ പൃത്വിരാജ് സിംഗ് രൂപൻ കുടുംബ സമേതമാണ് ശിവഗിരിയിലെത്തിയത്. ഗുരുദേവൻ മഹാത്മാ ഗാന്ധിയുമായും രബീന്ദ്രനാഥ ടാഗോറുമായും കൂടിക്കാഴ്ച നടത്തിയ വൈദികമഠം സന്ദർശിക്കുകയും ശാരദാ മഠത്തിലെത്തി പൂജയിൽ പങ്കെടുക്കുകയും ചെയ്തു. ഭാര്യ സയുക്ത രൂപൻ,സഹോദരി വിലാസിനി, അഞ്‌ജലി ദേവി, ആശ്‌ലെ, പ്രമുഖ വ്യവസായിയും ബീറ്റാ ഗ്രൂപ്പ് ചെയർമാനുമായ ഡോ. ജെ. രാജ്മോഹൻ പിള്ള,സ്വാമി വിരേശ്വരാനന്ദ,സജീവ് നാണു, എസ്. എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം അജി എസ്.ആർ.എം, ബിജു ഭാസ്‌ക്കർ,അമൽ,സുദർശനൻ, പ്രസന്നൻ, ബിജു അയിരൂർ തുടങ്ങിയവരും പങ്കെടുത്തു. മൗറിഷ്യസ് സംഘം ഇന്ന് രാവിലെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സ്മൃതി മണ്ഡപം സന്ദർശിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA