
കൊച്ചി: സംഗീതസംവിധായകൻ രവീന്ദ്രന്റെ സ്മരണയ്‌ക്കായി രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപ്പെടുത്തിയ 2026ലെ 'രവീന്ദ്ര പുരസ്‌കാര"ത്തിന് ഗായിക സുജാത മോഹൻ അർഹയായി. നവംബർ 14 വൈകിട്ട് 6ന് തൃശൂർ പഴുവിൽ അസീസിയ കൺവെൻഷൻ സെന്ററിൽ നടക്കുന്ന രവീന്ദ്ര സംഗീതസന്ധ്യയിൽ പുരസ്‌കാരം നൽകും. രവീന്ദ്രന്റെ ജന്മദിനത്തോടനുബന്ധിച്ച് ട്രസ്റ്റ് സംഘടിപ്പിക്കുന്ന 21-ാമത് 'രവീന്ദ്ര സംഗീതോത്സവം" നവംബർ 9ന് എറണാകുളം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ നടക്കും. വാർത്താസമ്മേളനത്തിൽ രവീന്ദ്രന്റെ ഭാര്യ ശോഭന രവീന്ദ്രൻ, മകനും സംഗീതസംവിധായകനുമായ സാജൻ മാധവ്, ഗായകൻ ബിജു നാരായണൻ, അസീസിയ ഗ്രൂപ്പ് പി.ആർ.ഒ ജലീൽ താനത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |