
തിരുവനന്തപുരം: നവംബർ മൂന്നിനും നാലിനുമായി നിയമസഭയിൽ നടക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അംഗങ്ങളുടെ സമ്മേളനത്തിലേക്ക് ഗവർണർ ഓംപ്രകാശ് മാഥൂറിനെ ക്ഷണിക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ ലോക് ഭവനിലെത്തി. ലോക്സഭയിലും വിവിധ സംസ്ഥാന നിയമസഭകളിലും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അംഗങ്ങളായ 250 ഓളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ സമ്മേളനത്തിൽ പങ്കെടുക്കാനാവില്ലെന്ന് ഗവർണർ സ്പീക്കറെ അറിയിച്ചു. മന്ത്രി സണ്ണി ജോസഫും ഇന്നലെ ലോക്ഭവനിൽ ഗവർണറെ സന്ദർശിച്ചു. നിയമസഭാ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിച്ച ബില്ലുകളെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ഗവർണറെ ധരിപ്പിച്ചു. വിശദമായ ചർച്ചയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |