SignIn
Kerala Kaumudi Online
Sunday, 27 September 2026 1.20 AM IST

ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ ഗ്യാനേഷ് ക്ഷണിച്ചു: ജിജിതോംസൺ

aa

തിരുവനന്തപുരം:വിവാദത്തിലായ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടതായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ടി വി ചാനൽ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

കേരള ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കാനിരിക്കെ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേഷ് കുമാർ തന്നോട് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ നിർദേശിച്ചതെന്നാണ് ജിജി തോംസൺ അവകാശപ്പെടുന്നത്. അന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു നിർദേശം. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുക. എം.പിയാവുക, മന്ത്രിയാവുക. അങ്ങനെ വേണം മുന്നോട്ടുപോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. 2016ലായിരുന്നു അത്. അപ്പോൾതന്നെ നിഷേധിച്ചുവെന്ന് ജിജി തോംസൺ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIJI THOMSON REVELATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA