
തിരുവനന്തപുരം: കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ കേരളകൗമുദി അവസരമൊരുക്കുന്നു. കേരളകൗമുദിയും വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര കമ്മിറ്റിയും സംയുക്തമായിട്ടാണ് വിദ്യാരംഭച്ചടങ്ങ് സംഘടിപ്പിക്കുന്നത്. വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രാങ്കണത്തിൽ ഒക്‌ടോബർ 21നാണ് വിദ്യാരംഭം. രജിസ്ട്രേഷൻ ആരംഭിച്ചു.
വി.എസ്.എസ്.സി മുൻ ഡയറക്ടർ ഡോ.എം.ചന്ദ്രദത്തൻ, പ്രമുഖ ന്യൂറോ സർജൻ ഡോ.എം.മാർത്താണ്ഡപിള്ള, ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ എസ്. നായർ, ഗായിക രാജലക്ഷ്മി, പ്രമുഖ വ്യവസായി ഡോ.ബിജുരമേശ് തുടങ്ങിയവർ ആചാര്യസ്ഥാനം വഹിക്കും.
വിദ്യാരംഭത്തിനെത്തുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾക്കൊപ്പം വിദ്യാരംഭം കുറിക്കുന്ന ഫോട്ടോ സൗജന്യമായും നൽകും. രജിസ്‌ട്രേഷന് ഫോൺ: 9645089898, 0471 7117000.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |