SignIn
Kerala Kaumudi Online
Thursday, 18 June 2026 1.38 AM IST

കേശവദേവ് സാധാരണക്കാരുടെ കൂടെ നിന്ന വ്യക്തി: മുഖ്യമന്ത്രി

dd

തിരുവനന്തപുരം: പി.കേശവദേവ് സാധാരണ മനുഷ്യരുടെ വികാരങ്ങൾക്കും വിചാരങ്ങൾക്കും വില നൽകിയ എഴുത്തുകാരനായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.ശതീശൻ പറഞ്ഞു. സമൂഹത്തിൽ നടമാടിയിരുന്ന തെറ്റായ പ്രവണതകളെ അദ്ദേഹം ചോദ്യം ചെയ്തു. കേശവദേവിന്റെ പേരിലുള്ള 22ാമത് സാഹിത്യപുരസ്കാര ചടങ്ങ് ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സമഗ്ര സംഭാവനയ്ക്കുള്ള പി. കേശവദേവ് സാഹിത്യ പുരസ്കാരം കഥാകൃത്ത് സുഭാഷ് ചന്ദ്രനും ഡയാബ്സ്ക്രീൻ പുരസ്കാരം ഡോ.തങ്കം സുബ്രഹ്മണ്യനും മുഖ്യമന്ത്രി നൽകി. സ്വന്തം വൃക്ക പരിചയമില്ലാത്തയാൾക്ക് നൽകിയ ഡോ. തങ്കം മാനവരാശിക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ബിന്ദു കൃഷ്ണ, പി.കേശവദേവ് മാനേജിംഗ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്കാര കമ്മിറ്റി ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ, സുനിത ജ്യോതിദേവ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V.D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA