
തിരുവനന്തപുരം:കേരളത്തിലെ മയക്കുമരുന്ന് സംഘത്തിന് മുൻ സർക്കാർ രാഷ്ട്രീയ രക്ഷാകർത്തൃത്വം കൊടുത്തിരുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മയക്കുമരുന്നിനെതിരെ ഈ ഗവൺമെന്റ് മുഖം നോക്കാതെയുള്ള നടപടിയെടുക്കുകയാണ്.തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുകയാണ്. ലഹരി മരുന്ന് മാഫിയക്കെതിരെ കേസുകളെടുക്കുന്നു. സംസ്ഥാനത്തിന് പുറത്തുള്ള പരിശോധനകളും നടക്കുന്നുണ്ട്. അത് കണ്ട് വിഷമിക്കുന്നത് ഇവരെയൊക്കെ സംരക്ഷിച്ചിരുന്നവരാണ്. അതിന്റെ പേരിലാണ്, കാസർകോട് മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ആൾക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ. സമരത്തിന് വരുന്നത്.ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ എംഡിഎംഎ കേസിൽ മൂന്നു നാലു ദിവസം മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കാസർകോട് എംഡിഎംഎ കേസിൽ അറസ്റ്റിലായ ആളുടെ ഫോൺ പോലും പരിശോധിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് പറയുന്നയാൾ ഇപ്പോഴും ജയിലിലാണ്.സമരം ചെയ്യുന്നതിന് പിന്നിലെ കാരണം വേറെയാണ്.
ഇടതുമുന്നണിയിൽ കലാപം നടക്കുകയാണ്. സി.പി.എമ്മിനകത്തും കലഹമാണ്. കേന്ദ്ര നേതൃത്വത്തെ നിരസിച്ചു കൊണ്ടാണ് സംസ്ഥാന നേതൃത്വം പോകുന്നത്.ഞങ്ങൾ പുറത്തു
നിന്ന് കളി കണ്ട് ആസ്വദിക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |