SignIn
Kerala Kaumudi Online
Friday, 30 October 2026 1.04 AM IST

പദ്ധതികളിൽ ഉത്തരവാദിത്വം ഉറപ്പാക്കും: മുഖ്യമന്ത്രി

vd-satheeshan

തിരുവനന്തപുരം: പദ്ധതികളിലും അപേക്ഷകളിലും ഉത്തരവാദിത്വം ഉറപ്പാക്കുമെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു. ധനവിനിയോഗ ബിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികൾ അനന്തമായി നീളുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. 1998ൽ കൊണ്ടുവന്ന കൊച്ചി കുടിവെള്ള പദ്ധതി പൂർത്തിയായത് 2012ൽ. അതോടെ ചെലവ് 36കോടിയിൽ നിന്ന് 172കോടിയായി. പദ്ധതിയുടെ ഉത്തരവാദിത്വം ആർക്കുമില്ല. നഷ്ടം സർക്കാരിനാണ്. ഇത് അവസാനിപ്പിക്കണം. പ്രൊജക്ട് ഇംപ്ളിമെന്റേഷൻ പ്രോട്ടോക്കോൾ നടപ്പാക്കും. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്നു. സംസ്ഥാന ഖജനാവ് നിറയും. അതുപയോഗിച്ച് ജനഹിതമായ പരിപാടികളും പദ്ധതികളും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനവിനിയോഗ ബില്ലുകൾ സഭ ചർച്ചയില്ലാതെ പാസാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V D SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA