
തിരുവനന്തപുരം: ഓൺ സ്‌ക്രീൻ മാർക്കിംഗ് സോഫ്ട്‌വെയറിന്റെ പോരായ്മ പരിശോധിക്കാൻ പരീക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥർ ശ്രമിക്കാത്തതാണ് വീഴ്ചയ്‌ക്ക് കാരണമെന്നാണ് പി.എസ്.സിയുടെ വിലയിരുത്തൽ. ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താനുള്ള ഓൺ സ്‌ക്രീൻ മാർക്കിംഗ് സോഫ്‌ട്‌വെയർ തയ്യാറാക്കിയത് സി ഡിറ്റാണ്. ഉത്തരകടലാസിലെ അസാധാരണ കട്ട്ഓഫ് മാർക്ക് യഥാസമയം മനസിലാക്കിയിരുന്നെങ്കിൽ ഗുരുതരമായ പിഴവ് തിരുത്താൻ കഴിയുമായിരുന്നുവെന്നാണ് അവകാശവാദം. ഉദ്യോഗാർത്ഥിക്ക് ലഭിച്ച ഉത്തരകടലാസിൽ പത്ത് ഉത്തരങ്ങളുടെ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥർ ഇക്കാര്യം രഹസ്യമായി മൂടിവച്ചു.
അസി. ഇൻഫർമേഷൻ നിയമനത്തിലും ക്രമക്കേട്
അസി. ഇൻഫർമേഷൻ ഓഫീസർ നിയമനത്തിൽ വൻ ക്രമക്കേട് നടന്നെന്നും ആരോപണം. 15 പേർക്ക് നിയമനം ഉറപ്പാക്കുന്നതിനായി യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് പരാതി. മുൻകൂട്ടി നിശ്ചയിച്ച ചില ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ രീതിയിലാണ് യോഗ്യതാ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തതെന്നാണ് ആരോപണം.
പി.എസ്.സിയുടെ വിശ്വസ്യത വീണ്ടെടുക്കും
കേരളത്തിലെ പി.എസ്.സിയുടെ വിശ്വാസ്യത തകർക്കാൻ ആരേയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആവശ്യമായ നടപടികൾ അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരും. മയക്കു മരുന്ന് ലോബിയുടെ പത്തി തകർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |