SignIn
Kerala Kaumudi Online
Wednesday, 10 June 2026 8.38 AM IST

കോട്ടയം മെഡിക്കൽ കോളേജ് അപകടം; കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു, രക്ഷാപ്രവർത്തനം വൈകിയെന്ന് ആക്ഷേപം

READ ENGLISH VERSION

kottayam

കോട്ടയം: മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീ മരിച്ചു. രണ്ടര മണിക്കൂറോളം കുടുങ്ങിക്കിടന്നതിന് ശേഷമാണ് സ്ത്രീയെ പുറത്തെടുത്തത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് അൽപസമയത്തിനകമാണ് മരണം സംഭവിച്ചത്. ഇതിനിടെ രക്ഷാപ്രവർത്തനം വൈകിയെന്ന ആക്ഷേപവും ഉയരുകയാണ്. ആളൊഴിഞ്ഞ കെട്ടിടമാണെന്നായിരുന്നു മന്ത്രിമാർ ആദ്യം പ്രതികരിച്ചത്.

പുറത്തെടുത്ത ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തകർന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരിച്ചുവന്നില്ലെന്നും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകൾ പറഞ്ഞു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തിയത്. ഒരു മണിയോടെയാണ് ബിന്ദുവിനെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ബിന്ദു ആശുപത്രിയിൽ എത്തിയത്.

kottayam

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലകെട്ടിടമാണ് ഇടിഞ്ഞുവീണത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് ഈ കെട്ടിടത്തിൽ നേരത്തെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. കൂടുതൽ ആളുകൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOTTAYAM, KERALA, MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA