SignIn
Kerala Kaumudi Online
Saturday, 31 October 2026 7.58 PM IST

പാച്ചല്ലൂർ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.

award
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : മാദ്ധ്യമ , സാംസ്കാരിക പ്രവർത്തകനായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ ഓർമ്മയ്ക്കായി പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്ര സംഭാവന പുരസ്കാരത്തിന് നാമനിർദേശവും ,കഥ, കവിത, നോവൽ പുരസ്കാരത്തിന് കൃതികളും ക്ഷണിച്ചു. രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിറുത്തിയാണ് സമഗ്ര സംഭാവന പുരസ്കാരം നൽകുന്നത്. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 35 വയസ്സിൽ താഴെയുള്ളവർക്കാണ് സാഹിത്യ പുരസ്കാരം. സമഗ്ര സംഭാവന പുരസ്കാരത്തിന് പ്രായപരിധിയില്ല. സമഗ്ര പുരസ്കാരത്തിനുള്ള നാമനിർദ്ദേശം വായനക്കാർക്കും, പ്രസാധകർക്കും നിർദ്ദേശിയ്ക്കാം.

നവംബർ 30 ന് മുൻപ് നാമനിർദ്ദേശവും കൃതികളും സെക്രട്ടറി, പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ്, ആനയറ പി.ഒ, തിരുവനന്തപുരം - 695029 എന്ന വിലാസത്തിൽ ലഭിക്കണം. മുൻ വർഷങ്ങളിൽ ഡോ.എം.ആർ. തമ്പാൻ, കെ.ജയകുമാർ, രമേശ് ചെന്നിത്തല എന്നിവർക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്. ഫോൺ: 9497 27 2622.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PACHALLOORE AAWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA