
തിരുവനന്തപുരം: എഫ്.എൽ 7 ബാർലൈസൻസ് സംബന്ധിച്ച ഉത്തരവിറക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുതിയ ബാർ ലൈസൻസ് നൽകാൻ എക്‌സൈസ് മന്ത്രിയുടെ അനുമതി വേണം. എൽ.ഡി.എഫ് സർക്കാർ അതിൽ മാറ്റം വരുത്തിയിട്ടില്ല. ഡെപ്യൂട്ടി കമ്മിഷണർക്കുള്ള അധികാരവും ചട്ടങ്ങളിലുള്ളതാണ്. അതു തുടരുകയാണ് എൽ.ഡി.എഫ് ചെയ്തത്. മുഖ്യമന്ത്രിക്ക് വസ്തുതകൾ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കുന്നതിൽ മിടുക്കുണ്ട്. അതിനു കൂട്ടായി എക്‌സൈസ് മന്ത്രിയും പ്രസ്താവന നടത്തി.
മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കൽ യഥാർത്ഥത്തിൽ മോടി പിടിപ്പിക്കലല്ല. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് താൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴും നിർദ്ദേശം വന്നിരുന്നു. ആവശ്യമായ അറ്റകുറ്റപ്പണി നടത്തുന്നതിന് എന്താണ് തകരാർ. രണ്ടാഴ്ചകൊണ്ട് മാറാമെന്ന് വിചാരിച്ചാണ് താൻ വാടക വീട്ടിലേക്ക് മാറിയത്. എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കന്റോൺമെന്റ് ഹൗസിൽ കിടന്നിരുന്നത് എന്നറിയില്ല. അവിടെ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. താൻ അങ്ങോട്ട് മാറിയിട്ടാണ് തീ പിടിച്ചിരുന്നതെങ്കിൽ നിങ്ങൾ എന്തൊക്കെ പറയുമായിരുന്നു എന്നും തമാശ രൂപേണ അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |