SignIn
Kerala Kaumudi Online
Saturday, 07 November 2026 3.16 AM IST

രാഹുൽ ഗാന്ധിക്ക് വിരുദ്ധ നിലപാട്: രാജീവ് ചന്ദ്രശേഖർ

aa

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഡൽഹിയിലും കേരളത്തിലും വിരുദ്ധ നിലപാടുകളെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഡൽഹിയിൽ രാഹുൽ മതേതരത്വത്തെക്കുറിച്ച് സംസാരിക്കും. കേരളത്തിൽ അദ്ദേഹത്തിന്റെ പാർട്ടി മതേതരത്വത്തിന് തീർത്തും വിരുദ്ധമായതും ബംഗ്ലാദേശിലുണ്ടായ അരാജകത്വത്തിന് പിന്നിൽ പ്രവർത്തിച്ചതുമായ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ രാഷ്ട്രീയ സഖ്യത്തിലും.

തങ്ങളുടെ ഏക ലക്ഷ്യം 'മതം, മതം, മതം' മാത്രമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളവരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷിയായ മുസ്ലിംലീഗിലെ മന്ത്രിമാർ. രാഹുൽ ഡൽഹിയിൽ ഭരണഘടനയെക്കുറിച്ച് വാചാലമാകുമ്പോൾ ഭരണഘടനാ വിരുദ്ധമായ മുസ്ലിം സംവരണത്തെ കേരളത്തിലെ കോൺഗ്രസ് പിന്തുണയ്ക്കുന്നു. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ വഞ്ചനയും അഴിമതി നിറഞ്ഞ കോൺഗ്രസിന്റെ യഥാർത്ഥ മുഖവും ഇതിലൂടെ പുറത്തു വന്നിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV CHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA