SignIn
Kerala Kaumudi Online
Saturday, 07 November 2026 3.16 AM IST

വൈദ്യുതി കരാർ: കൊമ്പുകോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

aa

തിരുവനന്തപുരം:വൈദ്യുതിവാങ്ങൽ കരാറിൽ കടുത്ത ആരോപണ,പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷനേതാവ് പിണറായിവിജയനും മുഖ്യമന്ത്രി വി.ഡി.സതീശനും. ജി.എൻ.എയിൽനിന്നും വൈദ്യുതിവാങ്ങാനുള്ള നീക്കംദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ഇത് വസ്തുതാവിരുദ്ധമാണെന്നും മുൻസർക്കാരിനെപ്പോലെ ജനദ്രോഹതീരുമാനം സർക്കാർ എടുക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വൈദ്യുതിക്ഷാമം കൃത്രിമമാണെന്നും സ്വകാര്യ കുത്തകകളുടെ താൽപ്പര്യത്തിന് അനുസരിച്ചുള്ള പ്രതിസന്ധിയാണോയെന്ന് പരിശോധിക്കണമെന്നും

പ്രതിപക്ഷനേതാവ് ആരോപിച്ചു. കെ.എസ്.ഇ.ബിയും മന്ത്രിയുമെടുത്ത തീരുമാനത്തിനെതിരായത് മുഖ്യമന്ത്രിക്ക് ചെയ്യാനാവുമോ? ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോൾ അതിലെന്തോ ഒളിപ്പിക്കുന്നുണ്ട്. അഴിമതി ആരോപണത്തിന് മറുപടിയില്ല.ജി.എൻ.എ വൈദ്യുതിഉത്പാദിപ്പിക്കുന്ന കമ്പനിയല്ല. കരാർനഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബികത്ത് നൽകിയിട്ടുണ്ട്. ശരിയല്ലെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് രാജമാണിക്യം ശരികേടുകൾ ബോദ്ധ്യപ്പെടുത്തിയത്. ഒക്‌ടോബറിൽ ഹിമാചലിൽനിന്നും പരിഷ്‌കരിച്ച ഓഫറായ 12.50രൂപയ്ക്ക് വൈദ്യുതിലഭിച്ചു. ഹിമാചൽ വൈദ്യുതിക്ക് അനുകൂലമായി മന്ത്രി സണ്ണിജോസഫ് ഫയലിൽ കുറിച്ചു. ഇതിനുവിരുദ്ധമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. രേഖകൾ പുറത്തുവിടണം. എൽ.ഡി.എഫ് സർക്കാർ ജി.എൻ.എയിൽ നിന്നും വൈദ്യുതി വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എൽ.ഡി.എഫ് സർക്കാർ വാങ്ങിയിട്ടുണ്ട്: മുഖ്യമന്ത്രി
ഹിമാചൽപ്രദേശ് യൂണിറ്റിന് 14.5രൂപയ്ക്ക് ഓഫർ ചെയ്ത കരാർ 12.5രൂപയായി കുറച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ഒക്‌ടോബർ 29ന് വന്ന ഫയലിൽ, ഹിമാചൽതാരിഫ് 12.50രൂപ എന്നത് ഹിമാചൽ ഔദ്യോഗികമായി ശരിവച്ചിട്ടില്ലെന്ന് മുൻ കെ.എസ്.ഇ.ബി ചെയർമാൻ അറിയിച്ചു. പി.ടി.സി എന്ന ഇടനിലക്കാരുടെ മാർജിനും ഉൾപ്പെടുത്തിയാണ് 14.50രൂപ നിശ്ചയിച്ചത്. ജി.എൻ.എ ഉൽപാദനകമ്പനി അല്ലെന്ന് പറയുന്ന പിണറായിവിജയൻ മുഖ്യമന്ത്രിയായിരിക്കെ ഇവരിൽനിന്നും പലവട്ടം വൈദ്യുതി വാങ്ങി.

മുൻകെ.എസ്.ഇ.ബി ചെയർമാൻ വൈദ്യുതിമന്ത്രി വഴി മുഖ്യമന്ത്രിക്കയച്ച ഫയലിൽ വൈദ്യുതി ക്ഷാമമുള്ളതുകൊണ്ട് പവർകട്ട് ഒഴിവാക്കാൻ അടിയന്തരതീരുമാനമെടുക്കണമെന്നാണ് പറയുന്നത്. കെ.എസ്.ഇ.ബി സർക്കാരിന് നൽകിയ ഫയലിൽ ആറ് ടെൻഡറുകൾ നടത്തിയിട്ടും ആവശ്യമായ വൈദ്യുതി ലഭിച്ചില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് കൂടുതൽ വൈദ്യുതി ആവശ്യമുള്ള നോൺസോളാർ, പീക്ക് സമയങ്ങളിൽ(വൈകിട്ട് 6.30മുതൽ രാത്രി 10.30വരെ) ജി.എൻ.എ വഴി ഹിമാചൽ കരാറിനേക്കാൾ കൂടുതൽ വൈദ്യുതി കുറഞ്ഞനിരക്കിൽ ലഭ്യമാകും. വൈദ്യുതികരാർ ഫയൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി വൈദ്യുതിമന്ത്രി അയച്ചതാണ്. മുഖ്യമന്ത്രി വിളിപ്പിച്ചതല്ല. സാമ്പത്തികബാദ്ധ്യത കൂടി പരിശോധിച്ച് തീരുമാനമെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA