SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.55 AM IST

കായംകുളത്ത് ഏറ്റത് കരച്ചിലെന്ന് യു.പ്രതിഭ

u-prathibha

ആലപ്പുഴ: കായംകുളം മണ്ഡലത്തിൽ മന്ത്രി എം.ലിജു വിജയിച്ചത് ശരിയായ മാർഗ്ഗത്തിലല്ലെന്ന ആരോപണവുമായി മുൻ എം.എൽ.എ യു.പ്രതിഭ. ഫേസ്ബുക്ക് ലൈവിലാണ് ആരോപണം ഉന്നയിച്ചത്. ലിജു കരഞ്ഞാണ് വോട്ട് ചോദിച്ചത്. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ. ഇനി തനിക്ക് അവസരം തരണം എന്നായിരുന്നു ലിജുവിന്റെ പ്രചരണം. സഹതാപതരംഗം സൃഷ്ടിച്ച് എന്നെ വില്ലത്തിയായി ചിത്രീകരിച്ചു. ഞാൻ കരഞ്ഞത് വോട്ടിന് വേണ്ടിയായിരുന്നില്ല. ലീഗ് നേതാവ് അധിക്ഷേപം തുടർന്ന സാഹചര്യത്തിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുപോയതാണ്. വീടുവീടാന്തരം കയറി,​ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ വ്യക്തിഹത്യ നടത്താൻ ശ്രമമുണ്ടായി. ശരിയും തെറ്റും ഏതെന്ന് പോലും അറിയാത്തവർ മകനെയും വേട്ടയാടുന്നു - പ്രതിഭ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: U PRATHIBHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA