
തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ പുരോഗതി ജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും പരിശോധിക്കാൻ ഓപ്പൺ പോർട്ടൽ സജ്ജമാക്കും. പദ്ധതി നടത്തിപ്പിന്റെ പുരോഗതി പ്രത്യേക കളർ കോഡിലൂടെ സജീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൂർണമായോ 80 ശതമാനത്തിന് മുകളിലോ നടപ്പാക്കിയാൽ പച്ച നിറം നൽകും. 50നും 70നും ഇടയിൽ പൂർത്തിയായവയ്‌ക്ക് ഓറഞ്ച് നിറമായിരിക്കും. കാര്യയ പുരോഗതിയില്ലെങ്കിൽ ചുവപ്പ് നിറവും നൽകും. ഓരോ വകുപ്പിന്റെയും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടിയാണിത്.
നൂറുദിന പരിപാടികൾ കോ-ഓർഡിനേറ്റ് ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസിൽ പ്രത്യേക സംവിധാനമുണ്ട്. നൂറുദിന പരിപാടിയുമായി ബന്ധപ്പെട്ട് 19 മന്ത്രിമാരുമായും ചർച്ച നടത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |